പന്തളം: മുടിയൂർക്കോണത്ത് സഹോദരങ്ങളെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. പൂളയിൽ ജംഗ്ഷനിൽ മനോജ് ഭവൻ വീട്ടിൽ ആദിത്യൻ അജയൻ (19)ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിന് രാത്രി 11.30 ഓടെ പന്തളം മുടിയൂർക്കോണം കല്ലിരിക്കുന്നതിൽ വീട്ടിൽ ഗോപാലൻ, സഹോദരന്മാരായ കുറുവേലിവട്ടത് വീട്ടിൽ രാജൻ, തമ്പി, സഹോദരിയുടെ മകൾ ശ്രീജ എന്നിവരെ പ്രതികൾ അസഭ്യം വിളിക്കുകയും വടികൊണ്ട് അടിച്ചു പരിക്കേല്പിക്കുകയും ചെയ്തത്. ഗോപാലന്റെ വീട്ടിലെ എരുത്തിലിന്റെ മേച്ചിൽ ഓട് പൊട്ടിച്ചത് രാജനും സഹോദരങ്ങളും ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. കേസിലെ മറ്റു പ്രതികൾ ഒളിവിലാണ്. എസ്. ഐ.വിനോദ് കുമാർ, എ. എസ്.ഐ. ഷൈൻ, സീനിയർ സിവിൽ പെലീസ് ഓഫീസർമാരായ അനീഷ്, മനോജ് മുരളി, അൻസാജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |