ചാവക്കാട്: കുടക്കമ്പി കഴുത്തിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര മുട്ടിൽ ബീരാവു മകൻ ഷാഹുവിനെയാണ് (45) ചാവക്കാട് എസ്.എച്ച്.ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ എസ്.ഐ ശരത് സോമൻ, ജി.എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒ പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഓണാഘോഷത്തിനിടെ പൂക്കളം ഇടുന്നതിനിടയ്ക്കായിരുന്നു സംഭവം. തിരുവത്രയിലുള്ള വെളിയംകോട് ഹൈദ്രോസ് കുട്ടി മകൻ ഗഫൂറിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഗഫൂർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |