തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇരുപത്തിയഞ്ച് ദിവസത്തെ ആവേശകരമായ ചെസ് മത്സരങ്ങൾക്ക് ശേഷം, കേരള പ്രീമിയർ ചെസ് ലീഗിലെ നാല് സെമിഫൈനലിസ്റ്റുകൾ റെഡി. ഇന്നലെ ആറ് റൗണ്ടുകൾക്കൊടുവിൽ തൃശൂർ തണ്ടേഴ്‌സ്, കോഴിക്കോട് കിംഗ്‌സ്ലേയേഴ്‌സ്, പാലക്കാട് പാന്തേഴ്‌സ്, കൊല്ലം നൈറ്റ്‌സ് എന്നീ ടീമുകളാണ് സെമിഫൈനലിലെത്തിയത്. സെമിഫൈനലിൽ തൃശൂർ പാലക്കാടിനേയും കോഴിക്കോട് കൊല്ലത്തേയും നേരിടും.
അവസാന റൗണ്ടിൽ പാലക്കാട് പാന്തേഴ്‌സിനെ 12-8 ന് പരാജയപ്പെടുത്തി തൃശൂർ10 പോയിന്റിലേക്കെത്തി ഒന്നാം സ്ഥാനം നേടി. ട്രിവാൻഡ്രം ടൈറ്റൻസിനെതിരെ ഉജ്ജ്വല വിജയത്തോടെ കോഴിക്കോട് കിംഗ്‌സ്ലേയേഴ്‌സും 10 പോയിന്റിലെത്തി. പാലക്കാടും കൊല്ലവും യഥാക്രമം എട്ട്, ഏഴ് പോയിന്റുകളുമായാണ് സെമിഫൈനലിന് യോഗ്യത നേടിയത്.
ബോർഡ് സമ്മാനങ്ങൾ (5000 രൂപ വീതം, 20 ബോർഡുകൾ): ഗൗതം കൃഷ്ണ എച്ച് (ട്രിവാൻഡ്രം ടൈറ്റൻസ്) ആറ് റൗണ്ടുകളിൽ നിന്ന് 5.5 പോയിന്റുകൾ,അർപിത്ത് എസ് ബിജോയ് (കാസർകോട് കോൺക്വറേഴ്സ്) 5.5/6,ഷർഷ ബക്കർ (കോഴിക്കോട് കിംഗ്സ്ലേയേഴ്സ് (5.5/6),ഹരി ചന്ദ്രൻ (പാലക്കാട് പാന്തേഴ്സ്), ഏബൽ എംഎസ് (വയനാട് വാരിയേഴ്സ്) 5/6, നിരഞ്ജൻ ശ്രാവൺ (കോട്ടയം കിംഗ്സ്) 5/6 8, നിർമൽ ഡി അൻസേര (ആലപ്പുഴ അമ്പെയ്ത്ത്) 6/6, കെ ദേവനാരായണൻ (പാലക്കാട്) 6/6,. അൻഷി കബ്ര (തൃശൂർ) 5.5/6, മഹാദേവ് 1, (കാസർകോട്) 6/6, ദേവദത്ത് ബിനു (തിരുവനന്തപുരം) 5/6,ഇനിയൻ ആർഎസ് (മലപ്പുറം മാവറിക്‌സ്) 5/6, അരുഷി സിൽവ (കൊല്ലം) 5.5/6, ലക്ഷണ ആർ (തൃശൂർ) 5/6, ജഗദീഷ് എകെ (കോഴിക്കോട്) 6/6, ജോയി,സുൽഫിക്കർ എം (കൊല്ലം) 5/6, സജീർ എംപി (കോട്ടയം) 5.5/6.
വർണാഭമായി വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപനം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) വനിതാ ക്രിക്കറ്റർമാർക്കായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ വനിതാ ക്രിക്കറ്റ് ലീഗിന്റെ (ഡബ്ല്യു.സി.എൽ) ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായി നടന്നു. അടുത്ത സീസൺ മുതൽ ആരംഭിക്കുന്ന ലീഗിന്റെ പ്രഖ്യാപന ചടങ്ങ്, താരങ്ങളെ ആദരിച്ചും സംഗീത നിശയൊരുക്കിയും അവിസ്മരണീയമാക്കി.ചടങ്ങിൽ ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജന സജീവൻ, ആശാ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടർ 19 ലോകകപ്പ് ജേതാവ് ജോഷിത വി.ജെ., ഇന്ത്യൻ നേവി ലഫ്റ്റനന്റ് കമാൻഡറും മുൻ സംസ്ഥാന ജൂനിയർ ക്രിക്കറ്ററുമായ ദിൽന കെ. എന്നിവരെ ആദരിച്ചു.
ക്വീൻസിന് 115 റൺസ് വിജയലക്ഷ്യം
തിരുവനന്തപുരം: അടുത്ത വർഷം കെസിഎ തുടങ്ങുന്ന വനിതാ ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദർശന മൽസരത്തിൽ കെ.സി.എ ഏഞ്ചൽസിനെതിരെ കെ.സി.എ ക്വീൻസിന് 115 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഏഞ്ചൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. അഖില (24), അക്ഷയ (23), വി ജെ ജോഷിത (18 പന്തിൽ 22) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ക്വീൻസിന് വേണ്ടി ഇന്ത്യൻ താരങ്ങളായ സജന സജീവനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |