സന: യമനിലെ ഹൂതികൾ ചെങ്കടലിൽ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിടുന്നുണ്ടെന്ന വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. മുൻകാലങ്ങളിലേതു പോലെ ലൈനുകൾ ആക്രമിച്ചിട്ടില്ലെന്നാണ് ഹൂതികൾ പറയുന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടുമുള്ള അണ്ടർസീ ഇന്റർനെറ്റ് കേബിൾ മുറിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടുവെന്നാണ് വിവരം.
എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗാസ മുനമ്പിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമിക്കുന്ന ഹൂതികൾ ചെങ്കടലിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് കേബിളുകൾ ലക്ഷ്യമിട്ടെന്നാണ് ആശങ്ക. എന്നാൽ ലൈനുകൾ ആക്രമിച്ചിട്ടില്ലെന്നാണ് ഹൂതികളുടെ വാദം.
സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപമുള്ള SMW4, IMEWE കേബിൾ സംവിധാനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സേവനങ്ങൾ നിരീക്ഷിക്കുന്ന വാച്ച്‌ഡോഗ് ഓർഗനൈസേഷനായ നെറ്റ്ബ്ലോക്‌സ് അഭിപ്രായപ്പെട്ടത്. എന്നാൽ ഇന്റർനെറ്റ് തടസ്സങ്ങളെക്കുറിച്ച് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം രാജ്യത്തിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഡു, എത്തിസലാത്ത് നെറ്റ്‌വർക്കുകളിൽ ഇന്റർനെറ്റിന്റെ വേഗത കുറവാണെന്ന് യുഎഇ ഇന്റർനെറ്റ് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
ഇന്റർനെറ്റ് വേർപ്പെടുത്തിയതിന് പിന്നിൽ ഹൂതികളാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് യമനിലെ ഹൂതി വിമതർക്ക് ബന്ധമുണ്ടായിരുന്നു. 2024ന്റെ ആദ്യ പാദത്തിൽ ചെങ്കടലിനടിയിലെ കേബിളുകൾ ആക്രമിക്കാൻ ഹൂതികൾ പദ്ധതിയിട്ടിരുന്നതായി യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ആരോപിച്ചിരുന്നു. അവയിൽ പലതും ഇതിനകം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഹൂതികൾ നിഷേധിക്കുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |