കാഞ്ഞങ്ങാട് : ചാലിങ്കാൽ പ്രിയദർശിനി കലാകായിക വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണോത്സവം 2025 ആഘോഷിച്ചു.. രാവിലെ മുതൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കും തിരുവോണ നാളിൽ നടത്തിയ പുക്കള മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു വൈകുന്നേരം നടന്ന സമാപന സമ്മേളനം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു . മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ ടി. ഉത്തംദാസിനെ പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഗോപി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് ,ചന്ദ്രൻ. നാരായണൻ.പി മനോജ്‌കുമാർ വി. മനോജ് ചാലിങ്കാൽ, കൃഷ്ണകുമാർ മിങ്ങോത്ത്, എം.ഗോപാലൻ ,രാജേഷ് പുല്ലൂർ പ്രജിത എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |