ചെന്നൈ: ആൺകുട്ടികളോടൊപ്പം പെൺകുട്ടികൾക്കും വിദ്യാഭ്യാസം ലഭിച്ചതാണ് തമിഴ്‌നാടിന്റെ സാമ്പത്തിക വളർച്ച ഉറപ്പുവരുത്തിയതെന്ന് സംസ്ഥാന ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. വി.ഐ.ടി ചെന്നൈ കാമ്പസിലെ 13-ാമത് വാർഷിക ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 100 വർഷം മുൻപേതന്നെ സാർവത്രിക, നിർബന്ധിത വിദ്യാഭ്യാസം സൗജന്യമായി നൽകിയിരുന്നു. വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് വ്യവസായശാലകളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിൽ നേടാനായി. സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകളിൽ സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, നിയമം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മിഷണർ ഷെല്ലി സലേഹിൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാക്കണമെന്ന് വി.ഐ.ടി സ്ഥാപകനും ചാൻസിലറുമായ ഡോ. ജി. വിശ്വനാഥൻ പറഞ്ഞു.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെ 6581 പേർ ബിരുദങ്ങൾ ഏറ്റുവാങ്ങി. വി.ഐ.ടി വൈസ് ചാൻസലർ ഡോ. വി.എസ്. കാഞ്ചന ഭാസ്‌ക്കരൻ, വി.ഐടി. ചെന്നൈ കാമ്പസ് പി.വി.സി ഡോ. ടി. ത്യാഗരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |