കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം) അർബൻ ക്രൂസർ ടൈസർ ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ അവതരിപ്പിച്ചു. എല്ലാ വേറിയന്റുകളിലും ആറ് എയർബാഗുകളുമുണ്ടാകും.
ഡ്രൈവർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സുരക്ഷാ സവിശേഷതകളുണ്ടാകും. പുതിയ സ്റ്റാൻഡേർഡ് എയർബാഗ് സിസ്റ്റത്തിൽ മുന്നിലും വശങ്ങളിലും കർട്ടനിലും എയർബാഗ് ഉൾപ്പെടുത്തി.
അർബൻ ക്രൂസർ ടൈസർ. 1.2 ലിറ്റർ കെ. സീരീസ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളാണ് അവതരിപ്പിച്ചത്. ലിറ്ററിന് 22.79 കിലോമീറ്റർ വരെ മൈലേജ് നൽകും.
സവിശേഷതകൾ
സ്ലീക്ക് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ട്വിൻ എൽ.ഇ.ഡി ഡി.ആർ.എൽ, സിഗ്‌നേച്ചർ ട്രപ്‌സോയിഡൽ ഗ്രിൽ എന്നിവയാൽ പുറംഭാഗം വേറിട്ടുനിൽക്കുന്നു. ഇന്റീരിയറുകളിൽ പ്രീമിയം ഡ്യുവൽടോൺ ക്യാബിൻ, 60 :40 സ്ളിറ്റ് റിയർ സീറ്റുകൾ, റിയർ എ.സി വെന്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
ടൊയോട്ട അർബൻ ക്രൂസർ ടൈസറിന് 3 വർഷം അഥവാ ഒരുലക്ഷം കിലോമീറ്റർ വാറന്റിയും 5 വർഷം അഥവാ 2.20 ലക്ഷം കിലോമീറ്റർ വരെ നീട്ടാവുന്ന ഹാൾമാർക്ക് എക്‌സ്‌പ്രസ് മെയിന്റനൻസ് സർവീസും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
എക്‌സ് ഷോറൂം വില
7.89 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |