ദുബായ് : ദുബായിൽ ഹോട്ടൽ മേഖലയിൽ ഈ വർഷം 7500 തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്.19 പുതിയ ഹോട്ടലുകൾ ആരംഭിക്കുന്നതിനെ തുടർന്നാണ് തൊഴിൽ അവസരം ഒരുങ്ങുന്നത്. 5000 റൂമുകളാണ് ഊ ഹോട്ടലുകളിൽ ഉണ്ടാകുക. ഹോട്ടൽ വ്യവസായത്തിൽ കമ്പനികൾ ലാഭം നേടുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി സംരംഭകർ ഈ മേഖലയിൽ നിക്ഷേപമിറക്കാൻ ദുബായിൽ എത്തുന്നുണ്ട്.
ദുബായിലെ വിനോദ സഞ്ചാര മേഖലയിലെ വൻ കുതിപ്പാണ് ഹോട്ടൽ ബിസിനസ് ഇങ്ങനെ ഉയരാൻ കാരണം. ഈ വർഷം 9.9 മില്യൺ വിനോദ സഞ്ചാരികൾ ആണ് ദുബായിൽ എത്തിയത്. വരും വർഷങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്നുള്ള സൂചനകളും നേരത്തെ വന്നിരുന്നു. 2024ൽ ദുബായിൽ 724 ഹോട്ടലുകളിലായി 146990 മുറികളാണ് ഉണ്ടായിരുന്നത്. 2025ന്റെ ആദ്യപകുതിയായപ്പോ& ഹോട്ടലുകളുടെ എണ്ണം 730 ആയി ഉയർന്നു. 152000 മുറികളാണ് ഇപ്പോൾ ഉള്ളത്. യു.എ.ഇയിൽ ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് ജോലി ചെയ്യുന്നത് 8.9 ലക്ഷം പേരാണ് . ഈ വർഷാവസാനത്തോടെ ഇത് 9.2 ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |