കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ഉത്സവകാല പ്രചാരണമായ 'മെഴ്‌സിഡസ് ബെൻസ് ഡ്രീം ഡേയ്‌സ്' ആരംഭിച്ചു. ഒക്ടോബർ അവസാനം വരെ ഇതിലൂടെ മെഴ്‌സിഡസ് ബെൻസിന്റെ എല്ലാ ടച്ച് പോയിന്റുകളിലും 'ഡ്രീം ഡെയ്‌സ്' കാമ്പയിനിൽ ലഭ്യമാകും.
മൂല്യവർദ്ധിത ഉടമസ്ഥാവകാശം
മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെ എൻട്രി, കോർ സെഗ്‌മെന്റുകൾക്കായി മോഡലിന്റെ എക്‌സ് ഷോറൂം വിലയുടെ ഒരു ശതമാനം മുതൽ ആരംഭിക്കുന്ന ഇ.എം.ഐ ഓഫറുകൾ ലഭിക്കും. ആകർഷകമായ ആർ.ഒ.ഐ, കുറഞ്ഞ ഡൗൺ പേയ്‌മെന്റ് എന്നിവയും ലഭിക്കും. ആദ്യമായി മെഴ്‌സിഡസ് ബെൻസ് വാങ്ങുന്നവർക്ക് നിലവിലുള്ള കാറിന് വെൽക്കം ബെനഫിറ്റ്‌സ് നൽകും.
ഫ്‌ളെക്‌സിബിൾ പേയ്‌മെന്റ് പ്ലാൻ
ഉപഭോക്താക്കൾക്ക് ഒരു ക്യൂറേറ്റഡ് 'സീസണൽ പേയ്‌മെന്റ് പ്ലാൻ' തിരഞ്ഞെടുക്കാം. അതിലൂടെ സൗകര്യപ്രദമായ സമയത്ത് ഒറ്റത്തവണ പേയ്‌മെന്റുകൾ ഉപയോഗിച്ച് ഇ.എം.ഐകൾ അടയ്ക്കാം.
കീ ടു കീ പ്രോഗ്രാം
ഉപഭാേക്താക്കൾക്ക് കാർ വാങ്ങാനും 24 മുതൽ 36 മാസത്തിനുള്ളിൽ സീറോ ഡൗൺ പേയ്‌മെന്റിൽ എസ്. ക്ലാസ് പോലുള്ള തിരഞ്ഞെടുത്ത മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. നാല് വർഷത്തിനുള്ളിൽ രണ്ട് മെഴ്‌സിഡസ് ബെൻസ് കാറുകൾ സ്വന്തമാക്കാൻ അവസരമൊരുക്കും.
കസ്റ്റമർ സർവീസ് ക്ലിനിക്കുകൾ
ഒന്നിലധികം മേഖലകളിൽ സർവീസ് ക്ലിനിക്കുകൾ ആരംഭിക്കും. പരിശീലനം ലഭിച്ച സർവീസ് മെക്കാനിക്കുകളുടെ സേവനവും ലഭിക്കും.
ഡ്രീം ഡെയ്‌സ്
വിവിധ പ്രായത്തിലുള്ള ബെൻസ് പ്രേമികൾക്ക് ഇഷ്ട വാഹനം സ്വന്തമാക്കാനുള്ള അവസരം. കൊച്ചി, ചെന്നൈ, ബെംഗളൂരു, പുനൈ, അഹമ്മദാബാദ്, ചണ്ഡിഗഡ് നഗരങ്ങളിലാണ് ഡ്രീം ഡെയ്‌സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബെൻസിന്റെ മുഴുവൻ വാഹനനിരയും അടുത്ത് കാണാനും ഇടപെഴകാനും അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |