ജി.എസ്.ടി ഇളവ് നേട്ടം നേട്ടമാകും
കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ വാഹനങ്ങളുടെ വില കുറച്ച് പ്രമുഖ കാർ കമ്പനികൾ. ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ്, ടൊയോട്ട, ബി.എം.ഡബ്‌ള‌്യു തുടങ്ങിയ കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മോഡൽ വാഹനങ്ങളുടെ വിലയിൽ കുറച്ചു. ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞ ദിവസം നടന്ന ജി.എസ്.ടി കൗൺസിൽ അന്തിമ അനുമതി നൽകിയിരുന്നു. സെപ്തംബർ 22 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുന്നത്. എസ്.യു.വികളുടെ നികുതി 40 ശതമാനമായി ഉയർത്തിയെങ്കിലും സെസ് ഒഴിവാക്കിയതിനാൽ വില കുറയും. ഇലക്‌ട്രിക് കാറുകളുടെ ജി.എസ്.ടി അഞ്ച് ശതമാനത്തിൽ തുടരും.
ആൾട്ടോ കെ10 മുതൽ വാഗണർ തുടങ്ങിയ കാറുകളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ. സി ഭാർഗവ സൂചന നൽകി.
1.ഹ്യുണ്ടായ് വിവിധ മോഡലുകളുടെ വില 60,000 രൂപ മുതൽ 2.4 ലക്ഷം രൂപ വരെ കുറയും
2. ടാറ്റ മോട്ടോർസിന്റെ വിവിധ വാഹനങ്ങൾക്ക് 65,000 രൂപ മുതൽ 1.55 ലക്ഷം രൂപ വരെ താഴും
3. ടൊയോട്ട ഫോർച്യൂണറിന് 3.49 ലക്ഷം രൂപയും ഇന്നോവ ക്രിസ്‌റ്റയ്ക്ക് 1.8 ലക്ഷം രൂപയും കുറയും
4. മഹീന്ദ്ര ഥാർ, സ്‌കോർപ്പിയോ, എക്‌സ്.യു.വി700 എന്നിവയുടെ വിലയിൽ 1.56 ലക്ഷം രൂപ കുറയും
വിലയിലുണ്ടാകുന്ന കുറവ്
ടിയാഗോ: 75,000 രൂപ
ആൾട്രോസ്: 1.1 ലക്ഷം രൂപ
നെക്‌സോൺ: 1.55 ലക്ഷം രൂപ
മഹീന്ദ്ര ബലോറോ: 1.27 ലക്ഷം രൂപ
ഥാർ റോക്സ്: 1.33 ലക്ഷം രൂപ
ടൊയോട്ട ഗ്ളാൻസ: 85,300 രൂപ
ഹ്യുണ്ടായ് ക്രെറ്റ: 72,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |