കടലുണ്ടി: ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ സാംസ്ക്കാരിക സമ്മേളനം നടന്നു. ആഘോഷ സമിതി സ്വാഗത സംഘം ചെയർമാൻ സി.പി.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം അഖില ശശിധരൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പ്രഭാഷകൻ ശങ്കു ടി ദാസ് മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായകൻ പ്രകാശ് മണ്ണൂർ, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സമിതി അംഗം എ.പി കൃഷ്ണൻ, ബാലഗോഗുലം ജില്ലാ സമിതി അംഗം സുനിൽകുമാർ, സി. ഗംഗാധരൻ , ഗീതാ സുധീർ, സന്ധ്യ രാജേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |