തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കൊച്ചി ബ്ളൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഇന്നലെ നടന്ന ഫൈനലിൽ ആദ്യ സീസൺ ജേതാക്കളായിരുന്ന കൊല്ലം സെയ്‌ലേഴ്സിനെ 75 റൺസിന് തോൽപ്പിച്ചാണ് സഞ്ജുവിന്റെ ചേട്ടൻ സലി സാംസൺ നയിക്കുന്ന കൊച്ചി കപ്പടിച്ചത്.
ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ളൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി . മറുപടിക്കിറങ്ങിയ കൊല്ലം 16.3ഓവറിൽ 106 റൺസിന് ആൾഔട്ടായി. 30 പന്തുകളിൽ ഒൻപത് ഫോറുകളും നാലുസിക്സുകളുമടക്കം 70 റൺസടിച്ച ഓപ്പണർ വിനൂപ് മനോഹരനും അവസാന ഓവറുകളിൽ 25 പന്തുകളിൽ അഞ്ചു ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 47 റൺസടിച്ച ആൽഫി ഫ്രാൻസിസുമാണ് കൊച്ചിക്ക് ബാറ്റിംഗിൽ കരുത്തായത്. മൂന്നുവിക്കറ്റ് വീഴ്ത്തിയ ജെറിൻ പി.എസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നായകൻ സലി സാംസണും കെ.എം ആസിഫും ,ആഷിഖുമാണ് ബൗളിംഗിൽ തിളങ്ങി കൊച്ചിക്ക് കിരീടത്തിലേക്കുള്ള വഴി തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |