കൊച്ചി: ഭാരത കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഒഫ് തെരേസ്യൻ കാർമലൈറ്റ് (സി.ടി.സി ) സന്യാസിനി സഭ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വയെ മാർപാപ്പ നവംബർ എട്ടിന് വത്തിക്കാനിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. അന്നുതന്നെ വൈകിട്ട് 4.30ന് എറണാകുളം വല്ലാർപാടം പള്ളിയിലും പ്രത്യേക ചടങ്ങുകൾ നടക്കും. വിശുദ്ധ പദവിക്ക് തൊട്ടു താഴെയുള്ള പദവിയാണ് വാഴ്ത്തപ്പെട്ടവൾ.1831 ഒക്ടോബർ 15ന് ഓച്ചന്തുരുത്ത് കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ -താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ മൂത്തവളായാണ് ഏലിശ്വ ജനിച്ചത്. 1847 ൽ വത്തരു വാകയിലിനെ വിവാഹം കഴിച്ചു. 1850ൽ ഒരു കുഞ്ഞിന്റെ അമ്മയായി. ഭർത്താവിന്റെ മരണത്തെ തുടർന്നാണ് സന്യാസിനിയായത്. 1866ൽ കൂനമ്മാവിൽ കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സഭയ്ക്ക് രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |