പാറശാല: ആറയൂർ സമഭാവന കലാസാഹിത്യ വേദിയുടെ ഓണനിലാവ് 2025 ഓണാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും മുൻ ചീഫ് സെക്രട്ടറി ഡോ.ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്തു.വേദിയുടെ രക്ഷാധികാരി സി. റാബി അദ്ധ്യക്ഷത വഹിച്ചു.കുടുംബാംഗങ്ങളെ ആദരിക്കൽ കഥകൃത്ത് അഡ്വ.അനിൽ കാട്ടാക്കട നിർവഹിച്ചു.കവി രാജൻ വി.പൊഴിയൂർ,ആറയൂർ ആനന്ദൻ, ടി.എസ്.ലിവിങ്സ്കുമാർ,കുമാരി ദിയ,അമൃത ബാലരാജ് എന്നിവർ സംസാരിച്ചു.ഓണകിറ്റ് വിതരണം, സമ്മാനദാനം,ഓണ സദ്യ,ഓണ നിലാവ് ദൃശ്യാവിഷ്കരണവും എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |