കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇ.സി.എച്ച്.എസ് പദ്ധതികളിൽ എംപാനൽ ചെയ്തിട്ടില്ലാത്തിനാൽ വിരമിച്ച ജവാന്മാരും കുടുംബാംഗങ്ങളും സൗജന്യ ചികിത്സയ്ക്ക് കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇവർ ഇ.സി.എച്ച്.എസ് ലഭ്യമായ സ്വകാര്യ മേഖലയിലെ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയാണ്.
ആയുഷ്മാൻ ഭാരത് കാർഡ് രാജ്യത്തുടനീളം ബാധകമാണ്. പക്ഷേ കേരളത്തിലുള്ളവരുടെ കാർഡുകൾ മാത്രമാണ് ഇവിടെ സ്വീകരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോയെത്തുന്നവരുടെ കാർഡ് സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഇ.എസ്.ഐ ക്രെഡിറ്റ് സൗകര്യം ലഭ്യമായിരുന്നെങ്കിലും അത് നിറുത്തിവച്ചു. കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ ഹൃദ്യവും നിറുത്തലാക്കി. സൗജന്യ പദ്ധതികളെക്കുറിച്ച് യാതൊരു അറിയിപ്പ് ബോർഡും ഇവിടെയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |