കായംകുളം : സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പ്രതിമാസ തിരിച്ചടവ് തുക (ഇ.എം.ഐ) ഏർപ്പെടുത്തണമെന്നും സ്വർണത്തിന്റെ ജി.എസ്.ടി മൂന്നിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയക് വി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൾ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്,വർക്കിംഗ് പ്രസിഡന്റ് പി.കെ.ഐമുഹാജി,വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബീ.പ്രേമാനന്ദ്,എം.വിനീത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് കാതുകുത്തി കമ്മലിടീൽ ചടങ്ങ് നടത്തും. സൗജന്യമായി സ്വർണക്കമ്മൽ നൽകും. അർഹരായ കുട്ടികളുടെ രക്ഷിതാക്കൾ പേര് രജിസ്റ്റർ ചെയ്യണം.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളായി ഷഫീഖ് എ (പ്രസിഡന്റ്, എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ്) , സിറിയക് വി.ജോസഫ് (ജനറൽ സെക്രട്ടറി, സിറിയക് ഡയമണ്ട്സ്) , സമീർ (ട്രഷറർ, ഫാത്തുo), ബെന്നി കുര്യാക്കോസ് (വർക്കിംഗ് പ്രസിഡന്റ്, അഭിഷേകം), ശിഹാബ് (വൈസ് പ്രസിഡന്റ് , നക്ഷത്ര) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |