തിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിംഗ് മേള പൂർണമായും നിറുത്തലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഭാവനം ചെയ്‌ത ലക്ഷ്യം കൈവരിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
2007ൽ വി.എസ്. സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് തുടക്കമിട്ടതാണ് ഷോപ്പിംഗ് മേള. 2015 വരെ മേള നല്ല രീതിയിൽ തുടർന്നു. പിന്നീടിങ്ങോട്ട് ചെറുകിട വ്യാപാരികളിൽ നിന്നടക്കം അനുകൂല പ്രതികരണമുണ്ടാകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മേള വേണ്ടെന്നുവച്ചത്.
മേളയുടെ നടത്തിപ്പിന്റെ ഭാഗമായി പ്രത്യേക ഓഫീസും ജീവനക്കാരും ഇപ്പോഴും ടൂറിസം വകുപ്പിലുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മേളയില്ലെങ്കിലും ഇവർക്ക് ശമ്പളം നൽകുന്നുണ്ട്. ഇവരുടെ പുനർവിന്യാസത്തിലടക്കം പിന്നീട് തീരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |