തൃശൂർ: പൊലീസ് ഗുണ്ടായിസത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം. സുരക്ഷ നൽകേണ്ട പൊലീസ് ക്വട്ടേഷൻ സംഘത്തേക്കാൾ അധഃപതിച്ചു. എന്നിട്ടും മുഖ്യമന്ത്രി മൗനത്തിലാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ നിരീക്ഷകനുമായ അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, സെക്രട്ടറി പി.എം.സാദിഖലി, ജില്ലാ ജനറൽ സെക്രട്ടറി പി.എം.അമീർ, ട്രഷറർ ആർ.വി.അബ്ദുൽ റഹീം, ജില്ലാ ഭാരവാഹികളായ കെ.എ.ഹാറൂൺ റഷീദ്, പി.കെ.മുഹമ്മദ് ഹാജി, സി.എ.ജാഫർ സാദിഖ്, എം.വി.ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |