പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്തംബർ 12ന് നടക്കും. യോഗ്യരായവർ അന്നേ ദിവസം രാവിലെ 10 മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി കേളേജിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്തു തന്നെ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ്‌സൈറ്റ് www.gecskp.ac.in സന്ദർശിക്കുകയോ 9400782546, 9446130853 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |