ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് തവണ വിജയിച്ചവരെ അടുത്ത തവണ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കേണ്ടെന്ന സി.പി.ഐ നിലപാടിൽ ഇളവ് വരുത്തിയേക്കില്ല. ഇന്നത്തെ ചർച്ചയിൽ ഈ വിഷയം ഉയർന്നു വന്നേക്കാമെങ്കിലും പുനഃപരിശോധന വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കും.
അങ്ങനെയെങ്കിൽ റവന്യൂ മന്ത്രി കെ.രാജനും .ഒമ്പത് സിറ്റിംഗ് എം.എൽ.എമാർക്കും വീണ്ടും
സീറ്റ് ലഭിക്കാനിടയില്ല. 75 വയസ് കഴിഞ്ഞവർക്ക് പാർട്ടി പദവികൾ നൽകേണ്ടെന്ന തീരുമാനത്തിലും ഇളവുണ്ടാവില്ല. രണ്ട് ടേം ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്ന നിലപാട് മാറ്റണമെന്നും ,ജയസാദ്ധ്യതയുള്ളവരുടെ കാര്യത്തിൽ ഇളവ് വേണമെന്നുമുള്ള വാദം ചിലർ നേരത്തെ ഉയർത്തിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |