ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുളള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പല പ്ലാനുകളും ജനപ്രിയമാണ്. പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് തുടങ്ങിയവയിൽ പല ഓഫറുകളും ജിയോ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയെന്നതും ജിയോയുടെ ലക്ഷ്യമാണ്.
കഴിഞ്ഞ കുറച്ചുനാളുകളായി പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷനുകളും സൗജന്യ ക്ലൗഡ് സ്റ്റോറേജും ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന ഡാറ്റയെ കൂടാതെ അധികം ഡാറ്റയും ജിയോ നൽകുന്നുണ്ട്. കൊവിഡിനുശേഷം നല്ലൊരു ശതമാനം ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ട്രെൻഡ് വളർന്നു വന്നതോടെയാണ് ഡാറ്റയുടെ ഉപയോഗം വർദ്ധിച്ചത്. ഇത് മുന്നിൽ കണ്ട് ജിയോ പുറത്തിറക്കിയ ഒരു പ്ലാനാണ് 899 രൂപയുടേത്. ഇന്ന് ഏറ്റവും കൂടുതൽ ജിയോ ഉപഭോക്താക്കളും 899 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനാണ് ഉപയോഗിക്കുന്നത്. പ്രതിദിന ഡാറ്റയോടൊപ്പം ചില പ്രത്യേക ആനുകൂല്യങ്ങളും ജിയോ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |