പാലക്കാട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പാലക്കാട് ഓഫീസിലെ അംശാദായം 24 മാസത്തിലധികം കുടിശികവരുത്തി അംഗത്വംനഷ്ടപ്പെട്ടവർക്ക് കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. 2015 ആഗസ്റ്റുവരെ അംശാദായം അടച്ചവർക്ക് മാത്രമേ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനാകൂ. അംഗത്വം പുനഃസ്ഥാപ്പിക്കുന്നതിനുള്ള കാലപരിധി 11/09/2025 മുതൽ 10/12/2025 വരെ 3 മാസത്തെ സമയം അനുവദിച്ച് ഉത്തരവായി. കുടിശ്ശിക വരുത്തിയ ഓരോവർഷത്തിനും 10രൂപ നിരക്കിൽ പിഴ ഈടാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2530558.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |