കൂടുതൽ തൊഴിലാളികളെ വിന്യസിച്ചു
നാലു ഭാഗങ്ങളായി തിരിച്ച് പ്രവൃത്തി നടത്തും
കോഴിക്കോട്: ദേശീയപാത 66ൽ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായി. 145 തൊഴിലാളികൾ ഉണ്ടായിരുന്നത് 572 ആയി വർദ്ധിപ്പിച്ചു. 60ശതമാനം മാത്രം നിർമ്മാണം പൂർത്തിയായ ഈ ഭാഗത്ത് യാത്രാക്ലേശം കഠിനമായിരുന്നു. 40.8 കിലോമീറ്റർ വരുന്ന റീച്ചിൽ നാലു ഭാഗങ്ങളായി തിരിച്ച് പ്രത്യേകമായി പ്രവൃത്തി നടത്താനും വിലയിരുത്താനും മുഖ്യമന്ത്രി നൽകിയ നിർദ്ദേശം ദേശീയപാത അതോറിറ്റി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ഈ ഭാഗങ്ങൾ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിക്കുകയും പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തിരുന്നു. 2021 ഒക്ടോബറിൽ കരാർ നൽകിയതാണെങ്കിലും നിർമ്മാണം തുടങ്ങിയത് 2022 ജൂണിലാണ്.
'' പ്രവൃത്തി വേണ്ടത്ര പുരോഗതി ഇല്ലാതിരുന്ന ഘട്ടത്തിൽ ദേശീയപാത അതോറിറ്റിയുമായി നിരന്തരം സംസാരിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും അവലോകന യോഗങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. പ്രവൃത്തി പൂർത്തിയാക്കുന്നതിന് കൃത്യമായ ഷെഡ്യുൾ തയ്യാറാക്കാനും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും എൻ. എച്ച് .എ.ഐയ്ക്ക് നിർദ്ദേശം നൽകി''- പൊരുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |