കൊച്ചി: എൻ.എഫ്.എസ്.യു, എൻ.എസ്.ടി.എസ് എന്നിവയുടെ ട്രസ്റ്റഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ മികച്ച അംഗീകാരം നേടി ആംവേ ന്യൂട്രിലൈറ്റ് സപ്ലിമെന്റുകൾ. വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസിയുടെ (വാഡ) അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. ന്യൂട്രിലൈറ്റ് ഓൾ പ്ലാന്റ് പ്രോട്ടീൻ, ഡെയ്‌ലി പ്ലസ്, സാൽമൺ ഒമേഗ3 സോഫ്റ്റ്‌ജെൽസ് എന്നിവയുൾപ്പെടെ അഞ്ച് മുൻനിര ന്യൂട്രിലൈറ്റ് സപ്ലിമെന്റുകൾ സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്.
സ്‌പോർട്‌സ് പോഷകാഹാര സപ്ലിമെന്റുകൾ പരീക്ഷിക്കുന്നതിനുള്ള സർക്കാർ അംഗീകൃത സ്ഥാപനമാണ് ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി (എൻ.എഫ്.എസ്.യു) സെന്റർ ഒഫ് എക്‌സലൻസ് ന്യൂട്രിഷണൽ സപ്ലിമെന്റ് ടെസ്റ്റിംഗ് ഫോർ സ്‌പോർട്‌സ് പേഴ്‌സൺസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |