അടൂർ : അടൂർ പാർത്ഥസാരഥി ക്ഷേത്ര വഴിയിലെ മാലിന്യം നഗരസഭ നീക്കി. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ നാളുകളായി നീക്കം ചെയ്യാതെ കിടന്ന മാലിന്യം ഇന്നലെ നഗരസഭ ശുചീകരണ തൊഴിലാളികളെത്തി നീക്കം ചെയ്യുകയായിരുന്നു. രണ്ടു മാസം മുൻപ് ആശുപത്രിയിലേക്കുള്ള വഴി മലിനപ്പെട്ടു കിടക്കുന്നത് സംബന്ധിച്ചു കേരളകൗമുദി വാർത്തറിപ്പോർട്ട് ചെയ്തിരുന്നു. പ്രവേശന കവാടം മുതൽ പലയിടത്തായി മാലിന്യം കൂട്ടി വയ്ക്കുന്ന സ്ഥിതിയും മുൻപുണ്ടായിരുന്നു. അടൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരുന്ന ക്ഷേത്രമായിട്ടും ശുചീകരണ തൊഴിലാളികൾ പലപ്പോഴും ഇവിടം വൃത്തിയാക്കാൻ ശ്രമിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഭക്തജനങ്ങൾക്കുള്ളത്. ദേവസ്വം ബോർഡ് ജീവനക്കാരാകട്ടെ മാലിന്യ പ്രശ്നങ്ങളിലൊന്നും കണ്ടഭാവമില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യാറാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |