ശ്രീകാര്യം: മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുവയ്ക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. ഇതോടെ വൈദ്യുതി ബന്ധമില്ലാതായി. ഇന്നലെ രാവിലെയാണ് കെ.എസ്.ഇ.ബി കുളത്തൂർ സെക്ഷനിലെ ഉദ്യോഗസ്ഥർ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 844 രൂപ അടയ്ക്കാൻ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഗേറ്റ് പൂട്ടി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. ആശാവർക്കർമാരും നഴ്സുമാരും ഫീൽഡ് വിസിറ്റിനും മറ്റും എത്തുമ്പോൾ ഇരിക്കുന്ന ഇടം കൂടിയാണ് ആരോഗ്യ കേന്ദ്രം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഡോക്ടർമാർ ഉൾപ്പെടെ രോഗികളെ ചികിത്സിക്കുന്ന സ്ഥലത്താണ് കെ.എസ്.ഇ.ബിയുടെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |