ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസ് പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിലാണ് സംഭവം. വർക്കല ചിലക്കൂർ പാത്തുമ്മ മൻസിലിൽ റൗഫ് (54),നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടിൽ രമ (50) എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് 12.30ഓടെ ഇവർ വളയുമായി സ്ഥാപനത്തിലെത്തുന്നത്. എന്നാൽ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ വിവരം രഹസ്യമായി പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ ജെ.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു, ബിജു.ഡി,എ.എസ്.ഐ ഡീൻ, എസ്.സി.പി.ഒമാരായ മഹേഷ്, പ്രേംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് വിവരം. മുക്കുപണ്ടത്തട്ടിപ്പിൽ കൂടുതൽ പ്രതികൾയ്ക്കായി അന്വേഷണം നടത്തുകയാണെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |