ആറ്റിങ്ങൽ: അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ ഒരാൾ പിടിയിൽ.മുദാക്കൽ വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിന് സമീപം മംഗലത്ത് പുത്തൻ വീട്ടിൽ വിജയകുമാറാണ് (55) അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഇടയ്ക്കോട് നേതാജി ജംഗ്ഷന് സമീപം 20 കുപ്പി വിദേശമദ്യം വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണിയാൾ പിടിയിലായത്.പട്രോളിംഗ് ഡ്യൂട്ടിക്കിടെ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയകുമാർ.ജെ യുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിഷ്ണു.എം.എസ്, ദിലീപ്,രാജീവ്,എസ്.പി.സി.ഒ പ്രവീൺ,ഷംനാദ്,സി.പി.ഒ ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |