കൊച്ചി:മലബാർ സിമന്റ്‌സിലെ അഴിമതി കേസിൽ മുൻ ചീഫ് സെക്രട്ടറിയും സ്ഥാപനത്തിന്റെ മുൻ ചെയർമാനുമായ ജോൺ മത്തായി,ഡയറക്ടർ എൻ.കൃഷ്ണകുമാർ അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി.ഇരുവരുടെയും ഹർജി ജസ്റ്റിസ് എ.ബദറുദ്ദീൻ തള്ളി. തൂത്തുക്കുടിയിൽനിന്ന് അധിക കടത്തുകൂലിയിൽ ഫ്‌ളൈആഷ് ഇറക്കുമതി ചെയ്തതിൽ 16.17കോടിയുടെ ക്രമക്കേട്,ക്രെസന്റ് മൈൻസ് ആൻഡ് മിനറൽസിൽനിന്ന് ചുണ്ണാമ്പുകല്ല് വാങ്ങിയതിൽ മലബാർ സിമന്റ്‌സിനുണ്ടായ 26ലക്ഷത്തിന്റെ നഷ്ടം എന്നിവയാണ് കേസ്.അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.ഹർജിക്കാരുടെ പങ്ക് വ്യക്തമാണെന്ന സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രേഖയുടെ വാദം കോടതി ശരിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |