കുറ്റിച്ചൽ: തകർന്ന് തരിപ്പണമായി കുറ്റിച്ചൽ-പരുത്തിപ്പള്ളി-കോട്ടൂർ റോഡ്. പഞ്ചായത്തിലെ കാലപ്പഴക്കം ചെന്ന റോഡാണിത്.
വർഷങ്ങൾക്ക് മുൻപ് ആദ്യ ടാറിംഗ് നടത്തിയതിന് ശേഷം ഇതേവരെ മെയിന്റനൻസ് പോലും ചെയ്തിട്ടില്ല.
ടാറിംഗ് പൂർണമായും ഇളകി മാറി കുണ്ടും കുഴിയും നിറഞ്ഞ കള്ളിയൽ റോഡിലൂടെ ഇപ്പോൾ കാൽ നടയാത്രയും ദുഷ്ക്കരമാണ്. ഏഴ് കിലോമീറ്ററാണ് റോഡിന്റെ ആകെ ദൂരം. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്ന് പോകുന്നത്.
കടമാൻകുന്ന്,കള്ളിയൽ,മുക്കാട്ടുമല,മന്തിക്കളം ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും വൻകാടാണ് രൂപപെട്ടിരിക്കുന്നത്. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ നട്ട് വളർത്തിയ ഫലവൃക്ഷതൈകളും ചെടികളും വലിയ മരങ്ങളായി. വാഹനങ്ങൾ വന്നാൽ റോഡ് സൈഡിലെ കാട്ടിലേക്ക് മാത്രമേ കാൽനടക്കാർക്ക് മാറാൻ കഴിയൂ.
പാലം ഭീതിയിൽ
കോട്ടൂര് പാറത്തോട് ആർച്ച് പാലത്തിന് 30 വർഷത്തിലധികം പഴക്കമുണ്ട്. ശക്തമായ മഴയെ തുടർന്ന് പാലത്തിന്റെ അടിവശത്തെ കരിങ്കല്ലുകൾ പല സ്ഥലങ്ങളിലായി ഇടിഞ്ഞ് വീണതിനാൽ അപടഭീതിയിലുമാണ്.
ഗതാഗത യോഗ്യമാക്കണം
ആര്യനാട് പി.ഡബ്ലിയു.ഡി എ.ഇ.യുടെ പരിധിയിൽ വരുന്ന റോഡാണിത്.വളരെയേറെ കയറ്റവും ഇറക്കവുമുള്ള ഈറോഡിന്റെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. ഓടകൾ വൃത്തിയാക്കി റോഡ്പൂർണ്ണമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |