തിരുവനന്തപുരം:ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്‌കാരം തദ്ദേശസ്ഥാപനവിഭാഗത്തിൽ കണ്ണൂർ മുഴക്കുന്ന് പഞ്ചായത്ത് ഒന്നാംസമ്മാനം നേടി.തുമ്പമൺ(പത്തനംതിട്ട),കാഞ്ഞിരപ്പുഴ(പാലക്കാട്) പഞ്ചായത്തുകൾക്കാണ് രണ്ടാംസ്ഥാനം.കൊല്ലം കോർപറേഷന്റെ തീരദേശം പച്ചത്തുരുത്തിനാണ് മൂന്നാംസ്ഥാനം.ഇന്ന് വൈകിട്ട് ആറിന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും.മന്ത്രിമാരായ എം.ബി രാജേഷ് കെ.എൻ.ബാലഗോപാൽ,വി.ശിവൻകുട്ടി,ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും.പച്ചതുരുത്തുകളുടെ പ്രവർത്തനങ്ങൾക്കായി മികച്ച പങ്കാളിത്തം വഹിക്കുന്നവരെയും ചടങ്ങിൽ ആദരിക്കുമെന്ന് നവകേരളം കർമപദ്ധതിയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ സീമ,ഇ. കുഞ്ഞുകൃഷ്ണൻ,ടി.എസ് പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ:ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തിൽ കോളജ്: ഒന്നാംസ്ഥാനം പയ്യന്നൂർ കോളജ് (കണ്ണൂർ),വി.ടി ഭട്ടതിരിപ്പാട് ഗവ.കോളജ് (പാലക്കാട്),പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളജ് (തൃശൂർ)
സ്‌കൂൾ : തവിടിശേരി ഗവ.എച്ച്.എസ്.എസ്, വടുവൻചാൽ എച്ച്.എസ്.എസ് (വയനാട്), അരീക്കോട് ജി.എച്ച്.എസ്.എസ് (മലപ്പുറം), ജിജി യു.പി.എസ് (പീലിക്കോട്), ജി യുപി സ്‌കൂൾ ചാമക്കുഴി കുവാറ്റി (കാസർകോട്)
സ്ഥാപനങ്ങൾ: ഒന്നാംസ്ഥാനം - കണ്ണൂർ സെൻട്രൽ ജയിൽ, തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം, രണ്ടാംസ്ഥാനം കെ.എസ്.ഡി.പി (ആലപ്പുഴ), മൂന്നാംസ്ഥാനം നല്ലൂർനാട് കാൻസർ കെയർ സെന്റർ (വയനാട്).
ദേവഹരിതം പുരസ്‌കാരം: ഒന്നാംസ്ഥാനം - വീതുകുന്ന് വിഷ്ണുമൂർത്തിക്ഷേത്രം (കാസർകോട്), മണ്ണൂർ ശിവക്ഷേത്രം (കോഴിക്കോട്), രണ്ടാംസ്ഥാനം –പ്രയോങ്കാട്ടം ക്ഷേത്രം (കണ്ണൂർ), മൂന്ന്–കരിവള്ളൂർ പെരളം ഭഗവതിക്ഷേത്രം (കണ്ണൂർ), മൃദംഗശൈലേശ്വരി ക്ഷേത്രം (കണ്ണൂർ)
മുളന്തുരുത്തുകൾ: ഒന്ന് - വെങ്ങപ്പള്ളി ചോലപ്പുറം (വയനാട്), രണ്ട് ചെറുതാഴം (കണ്ണൂർ), പായം തോണിക്കടവ് (കണ്ണൂർ), മൂന്ന് - കുറുമാത്തൂർ (കണ്ണൂർ), ചെമ്മനാട് (കാസർകോട്) ഗ്രാമപഞ്ചായത്തും സ്വന്തമാക്കി.
കണ്ടൽ തുരുത്തുകൾ: ഒന്ന് –ചെഴുതാഴം (കണ്ണൂർ), വലിയപറമ്പ് (കാസർകോട്), രണ്ട്–കാസർകോട് മുനിസിപ്പാലിറ്റി , മൂന്നാംസ്ഥാനം കുമ്പള (കാസർകോട്)
കാവുകൾ: ഒന്ന് – അടുക്കത്ത് ഭഗവതിക്ഷേത്രം (കാസർകോട്), രണ്ട്– ഉദുമ കാലിച്ചാംകാവ് (കാസർകോട്), മൂന്ന്–എണ്ണപ്പാറ കോളിക്കാൽ ഭഗവതി ക്ഷേത്രം (കാസർകോട്), കടലുണ്ടി വടയിൽക്കാവ് (കോഴിക്കോട്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |