വിതുര: വിതുര വേളാങ്കണ്ണി മാതാപള്ളിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡിൽ അന്തിയുറങ്ങിയിരുന്ന മണിയൻ ആചാരിയെ (85) കാറിടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.ആര്യനാട് വില്ലേജ് ഓഫീസറും തൊളിക്കോട് പനയ്ക്കോട് ചെറുവാരക്കോണം സ്വദേശിയുമായ പ്രമോദിനെയാണ് ജാമ്യത്തിൽ വിട്ടത്. മണിയൻ ആചാരിയെ ഇടിച്ചിട്ട ശേഷം കാർ നിറുത്താതെ പോവുകയായിരുന്നു.രണ്ട് ദിവസത്തിനുശേഷം കാർ വിതുര പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആര്യനാട് വില്ലേജ് ഓഫീസർ പ്രമോദിന്റെ കാറാണെന്ന് വിതുര പൊലീസ് കണ്ടെത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയൻ ആചാരിയെ ഉടൻ വിതുര താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.പ്രദീപ്കുമാറിന്റെയും എസ്.ഐ മുഹ്സിൻ മുഹമ്മദിന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |