കൊല്ലം: കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കം നിറുത്തുക, ആഴക്കടൽ മത്സ്യബന്ധനത്തിന് സ്വകാര്യ കോർപ്പറേറ്റുകൾക്ക് അനുമതിയും സബ്സിഡിയും നൽകാനുള്ള ശ്രമം അവസാനിപ്പിക്കുക, കപ്പലും കണ്ടെയ്നറുകളും കടലിൽ നിന്ന് നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലകേരള മത്സ്യത്തൊഴിലാളി യൂണിയൻ യു.ടി.യു.സി 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്താൻ കൊല്ലത്ത് ചേർന്ന യോഗം തീരുമാനിച്ചു. പ്രസിഡന്റ് അനിൽ.ബി.കളത്തിലിന്റെ അദ്ധ്യക്ഷനായി. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാർ, യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി, ജി.ശാന്തകുമാർ സനൽ മാർക്കോസ്, എൻ.ടാഗോർ, സദു പള്ളിത്തോട്ടം, പുഷ്പരാജൻ, പി.ടൈറ്റസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |