കൊല്ലം: അന്താരാഷ്ട്ര തീര പരിപാലന ദിനമായ 20ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മുതൽ പരവൂർ തെക്കുംഭാഗം (കാപ്പിൽ) ഭാഗത്ത് 'ബീച്ച് ശുചീകരണ ക്യാമ്പയിൻ’ സംഘടിപ്പിക്കും. കടൽ തീര ശുചീകരണത്തോടൊപ്പം വൃക്ഷത്തൈ നടീൽ, ഒറ്റത്തവണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പൊതുജനങ്ങളുടെ ഒപ്പു സമാഹരണം, വിവിധ ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ ഏജൻസികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ, വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |