പെരുമ്പാവൂർ: നഗരസഭാ മുൻ വൈസ് ചെയർമാനും അർബൻ ബാങ്ക് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പൈനാടത്ത് അഡ്വ. തോമസ് ഇട്ടിക്കുര്യൻ (ടോമി, 78) നിര്യാതനായി. മുൻ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചന്റെ പിതൃസഹോദര പുത്രനാണ്. ഭൗതികദേഹം ഇന്ന് വൈകിട്ട് 5 ന് കീഴില്ലത്തുള്ള വസതിയിൽ കൊണ്ടുവരും. നാളെ രാവിലെ 10 ന് കീഴില്ലത്തുള്ള വസതിയിലെ ശുശ്രൂഷ ചടങ്ങുകൾക്കു ശേഷം സംസ്കാരം 11.30 പെരുമ്പാവൂർ ബഥേൽ സുലോക്കൊ യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഉഷ. മക്കൾ: ടീന (മുംബയ്), റ്റിഷ (യു.കെ). മരുമക്കൾ: ആശിഷ് കെ. ബേബി, ജോജു ജോർജ് (യു.കെ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |