ചെങ്ങന്നൂർ: എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിക്ക് കാരണം ബലംപ്രയോഗിച്ച് അധികാര കൈമാറ്റം നടത്തണമെന്ന കോടതി നിർദ്ദേശമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. പാറയ്ക്കൽ ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രത്തിലെ മൂന്നാമത് തീർത്ഥാടനത്തിന്റെയും ഗുരുദേവൻ പാറയ്ക്കൽ സന്ദർശിച്ചതിന്റെ 111-ാമത് വാർഷികത്തിന്റെയും ഭാഗമായുള്ള മഹാധ്യാനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം അഞ്ചുവർഷം കൂടുമ്പോഴാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്.1995ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്ന്യാസിമാർ വിജയിച്ചു. എന്നാൽ ഭരണത്തിലുള്ളവർ ഭരണകൈമാറ്റം നടത്തിയില്ല, തുടർന്ന് സ്വാമി കോടതിയെ സമീപിച്ചു.എല്ലാം വിധികളും സ്വാമിക്ക് അനുകൂലമായി. ബലംപ്രയോഗിച്ചും വിധി നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു . ആ സാഹചര്യത്തിലാണ് അന്നത്തെ സർക്കാർ വിധി നടപ്പിലാക്കാൻ ശ്രമിച്ചത് . സ്വാമി സച്ചിദാനന്ദ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |