രാജ്യത്തെ 26ഓളം നിയമ സർവകലാശാലകളിലെ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് CLAT 2026ന് ഒക്ടോബർ 3വരെ അപേക്ഷിക്കാം. ബിരുദതലത്തിൽ ബി.ബി.എ/ബി.എസ്‌സി /ബി.കോം എൽ.എൽ.ബി പ്രോഗ്രാമുകളുണ്ട്. കോഴ്‌സുകൾ ലാ സ്‌കൂളുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാമാണിത്. ഗാന്ധിനഗർ ലാ സ്‌കൂളിൽ ബി.എസ്.ഡബ്ല്യൂ എൽ.എ.ബി പ്രോഗ്രാമുണ്ട്. ഒരു വർഷത്തെ എൽ.എൽ.എം പ്രോഗ്രാം എല്ലാ സർവകലാശാലകളിലുമുണ്ട്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. www.
യോഗ്യത
45%മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. നിരവധി ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകളുണ്ട്. അഞ്ചു വർഷ ബി.എ എൽ എൽ.ബി, ബി.കോം എൽ എൽ.ബി, ബി.എസ്‌സി എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി മുതലായവ ഇതിലുൾപ്പെടുന്നു.
ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് ലാ, കോർപ്പറേറ്റ് ലാ, കൺസ്യൂമർ ലാ തുടങ്ങി നിരവധി സ്‌പെഷ്യലൈസേഷനുകളുമുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. നാഷണൽ ലാ യൂണിവേഴ്‌സിറ്റി ഭോപ്പാൽ, കൊച്ചി നുവാൽസ്, ബാംഗ്ലൂർ, NALSAR ഹൈദരാബാദ്, ജബൽപുർ, ജോധ്പുർ, കട്ടക്ക്, ഷിംല, സോനിപത്, തിരുച്ചിറപ്പള്ളി, റാഞ്ചി, നിർമ്മ യൂണിവേഴ്‌സിറ്റി അഹമ്മദാബാദ്, ഭുവനേശ്വർ, നർസീ മൊൻജീ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു എന്നിവയിലേക്കുള്ള പ്രവേശനം ക്ലാറ്റ് സ്‌കോർ വഴിയാണ്. നിയമ ബിരുദദാരികൾക്ക് ക്ലാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷ
ഡിസംബർ ഏഴിനാണ് CLAT യു.ജി/പി.ജി പരീക്ഷ. ഓഫ്‌ലൈൻ മോഡിൽ രണ്ടു മണിക്കൂർ ദൈർഘ്യമുളള പരീക്ഷയാണ് യുജിയ്ക്ക്.
120 മൾട്ടിപ്പിൾ ചോയ്‌സ്, സബ്‌ജക്ടീവ് ചോദ്യങ്ങൾ 5ഭാഗങ്ങളിലായി പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ലീഗൽ റീസണിംഗ്, ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്നായി യഥാക്രമം 28- 32, 35- 39, 13- 17, 35- 39, 28- 32 ചോദ്യങ്ങളുണ്ടാകും.പി.ജി പ്രോഗ്രാമിന് constitutional law, jurisprudence, other law, criminal, international law, IPR എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. 4000 രൂപയാണ് പൊതു- ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 3500 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |