കേരള സർവകലാശാലയിലെ സർക്കാർ,എയ്ഡഡ്,സ്വാശ്രയ,കെ.യു.സി.ടി.ഇ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്ക് നാളെ കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
കോളേജുകളിൽ ഒഴിവുള്ള എം.എഡ് സീറ്റുകളിൽ ഇന്ന് പാളയത്തെ സർവകലാശാലാ അഡ്മിഷൻ വിഭാഗത്തിൽ വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
സർക്കാർ,എയ്ഡഡ്,സ്വാശ്രയ യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് 22ന് പാളയം കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. https://admissions.keralauniversity.ac.in/fyugp2025 വെബ്സൈറ്റിൽ.
സർക്കാർ, എയ്ഡഡ്,സ്വാശ്രയ, യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് 23 ന് പാളയത്തെ കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.
എല്ലാ കോളേജുകളിലെയും ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതത് കോളേജുകളിൽ 23ന് നടത്തും.
എല്ലാ കോളേജുകളിലെയും ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതത് കോളേജുകളിൽ 22ന് നടത്തും.
ജൂണിൽ നടത്തിയ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് സ്‌പെഷ്യലൈസേഷൻ ഇൻ മെഷീൻ ലേർണിംഗ്, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.ടെക് കമ്പ്യൂട്ടർ സയൻസ് സ്‌പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (റഗുലർ&സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്എം.സിറ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 22ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബർ മുതൽ നടത്തുന്ന ബി.എ/ബി.കോം/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി മാത്തമാറ്റിക്സ്/ ബി.ബി.എ/ബി.സി.എ കോഴ്സുകളുടെ മൂന്ന്,നാല് സെമസ്റ്റർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ്‌സി ബയോടെക്‌നോളജി (മൾട്ടിമേജർ) പരീക്ഷയുടെ പ്രാക്ടിക്കൽ 23മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
മൂന്നാം സെമസ്റ്റർ റെഗുലർ ബിടെക് (2013 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20,22,23 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
2024 ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 22മുതൽ 24വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |