കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിൽ സെപ്തംബർ 18ന് കളഭം വഴിപാട് മുടങ്ങിയിട്ടില്ലെന്നും അന്ന് വഴിപാടിന് ആരും പണം അടച്ചിട്ടില്ലെന്നും ദേവസ്വം ചെയർമാൻ അഡ്വ.സി.കെ. ഗോപി പ്രസ്താവനയിൽ അറിയിച്ചു. വാക്കാൽ വഴിപാട് നടത്താറില്ല. സെപ്തംബർ 17ന് ബിജു നായർ എന്ന ഭക്തന്റെ പേരിൽ കളഭം വഴിപാട് നടന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കഴകം തസ്തികയിൽ നിയമിച്ചശേഷം തന്ത്രിമാരുടെ ബഹിഷ്കരണ സമരംമൂലം 18ന് കളഭം വഴിപാട് മുടങ്ങിയെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് വിശദീകരണം. 17ന് കളഭം വഴിപാട് നിർവഹിച്ച തന്ത്രിയുടെ പേര് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |