തിരുവനന്തപുരം: സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ സംരംക്ഷണം ഉറപ്പാക്കാനുള്ള ബിൽ വൈകാതെ അവതരിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കേരളത്തിൽ 3.5 ലക്ഷത്തോളം ഗിഗ് തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിലെ കേന്ദ്ര തൊഴിൽ നിയമങ്ങളോട് കേരളം യോജിക്കുന്നില്ല. തൊഴിലാളികളുടെ സംരംക്ഷണം ഉറപ്പാക്കി മാത്രമേ കേന്ദ്രനിയമം നടപ്പാക്കൂ.
കാർഷിക, കാർഷികേതര, നിർമ്മാണമേഖലകളിലെ തൊഴിലാളികളുടെ പ്രതിദിനവേതനം മറ്റു സംസ്ഥാനങ്ങളേക്കാൾ ഉയർന്നതാണ്. നിയമാനുസൃതം ലേബർകാർഡുള്ള ചുമട്ടുതൊഴിലാളികൾക്കു പോലും സാങ്കേതികകാരണങ്ങളാൽ തൊഴിൽ നിഷേധിക്കുന്ന സാഹചര്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 45,042 ചുമട്ടുതൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |