വാഷിംഗ്ടൺ: യു.എസിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി മുഹമ്മദ് നിസാമുദ്ദീനാണ് (30) മരിച്ചത്. ഒപ്പം താമസിച്ചിരുന്നയാളെ നിസാമുദ്ദീൻ കത്തികൊണ്ട് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചെന്നും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആയുധവുമായി നിന്ന നിസാമുദ്ദീനെ വെടിവച്ചെന്നുമാണ് വിശദീകരണം. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ മാസം മൂന്നിനാണ് നിസാമുദ്ദീന് വെടിയേറ്റത്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വഴിയാണ് കുടുംബം വിവരമറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |