ടൊവിനോ തോമസ് നായകനായി മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന തന്ത വൈബ് ഹൈബ്രിഡ് എന്ന ചിത്രത്തിൽ നസ്രിയ നസിം നായിക. നേരത്തേ മമിത ബൈജുവിനെയാണ് നായികയായി നിശ്ചയിച്ചത്. ഇതാദ്യമായാണ് ടൊവിനോ തോമസും നസ്രിയ നസിമും ഒരുമിക്കുന്നത്. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ എന്റർടെയ്ൻമെന്റ്, ദ റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ ആണ് നിർമ്മാണം. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് കാസ്റ്റിംഗ് കാൾ അണിയറ പ്രവർത്തകർ പങ്കുവച്ചു. മുഹ്സിന്റെ രണ്ടാമത്തെ സംവിധാന സംരംഭം ആണ്. ഉണ്ണിമുകുന്ദൻ നായകനായി കെ.എൽ 10 എന്ന ചിത്രത്തിലൂടെയാണ് മുഹ്സിൻ പരാരി വെള്ളിത്തിരയിൽ എത്തുന്നത്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന തന്ത വൈബിനും മുഹ്സിനും സംവിധായകൻ സഖിറയയും ചേർന്നാണ് രചന.
ഹലാൽ ലൗവ് സ്റ്റോറി, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് മുഹ്സിൻ. നിരവധി ശ്രദ്ധേയ ഗാനങ്ങളുടെ രചയിതാവാണ്. ദുൽഖർ സൻമാൻ ചിത്രം ലോകയിലെ തനി ലോകാ മുറക്കാരി എന്ന ഗാനത്തിന്റെ വരികൾ എഴുതിയത് മുഹ്സിൻ പരാരിയാണ്. അതേസമയം ഇടവേളയ്ക്കുശേഷം സൂഷ്മദർശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിലേക്ക് എത്തുന്നത്. എംസി ജിതിൻ സംവിധാനം ചെയ്ത മിസ്റ്ററി കോമഡി ത്രില്ലറായ സൂക്ഷ്മദർശിനിയിൽ ബേസിൽ ജോസഫ് ആയിരുന്നു നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |