കൊച്ചി: ഇ20 ഇന്ധനം ഉപയോഗിക്കുന്ന നിസാൻ വാഹനങ്ങൾക്ക് വാറണ്ടി സംരക്ഷണം ഉറപ്പാക്കി നിസാൻ മോട്ടോർ ഇന്ത്യ. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം വിറ്റഴിച്ച പുതിയ നിസാൻ മാഗ്‌നൈറ്റ് വാഹനങ്ങൾ ഇ20 ഇന്ധനം ഉപയോഗിച്ചാൽ വാറണ്ടി നഷ്ടടമാകില്ലെന്ന് നിസാൻ അറിയിച്ചു. ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനും സുസ്ഥരിമായ ഭാവിക്കായി നൂതനമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് നിസാന്റെ പിന്തുണയുണ്ട്.
നിസാൻ മാഗ്‌നൈറ്റിന്റെ പുതിയ 1.0 എച്ച്.ആർ 10 ടർബോ ചാർജ് പെട്രോൾ എൻജിനും ബി.ആർ 10 പെട്രോൾ എൻജിനും ഇ20 ഇന്ധന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ളതാണ്. നിസാൻ മാഗ്‌നൈറ്റിന്റെ പഴയതും പുതിയതുമായ വാഹനങ്ങൾ ഇ20 ഇന്ധനത്തിൽ ഓടാൻ പ്രാപ്തരാണ്.
ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി എന്തെങ്കിലും പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സർവീസ് സമയത്ത് പരിഹരിക്കുമെന്ന് നിസാൻ മോട്ടോർസ് വാഹന ഉടമകൾക്ക് ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |