ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. അരുണാചലിലെ ഇറ്റാനഗറിൽ 3,700 കോടി രൂപയുടെ രണ്ട് ജലവൈദ്യുത പദ്ധതികൾക്കും തവാങ്ങിൽ അത്യാധുനിക കൺവെൻഷൻ സെന്ററിനും തറക്കല്ലിടും. 1,290 കോടിയുടെ വിവിധ വികസന പദ്ധതികൾക്കും തുടക്കം കുറിക്കും. ഇന്നുമുതൽ നടപ്പാകുന്ന ജി.എസ്.ടി നിരക്ക് പരിഷ്‌കരണം സംബന്ധിച്ച് പ്രാദേശിക വ്യാപാരികൾ, വ്യവസായ പ്രതിനിധികൾ, നികുതിദായകർ എന്നിവരുമായി മോദി സംവദിക്കും. തുടർന്ന് ത്രിപുരയിലേക്ക് പോകുന്ന മോദി മതാബാരിയിലെ മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയത്തിന്റെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. തീർത്ഥാടന പുനരുജ്ജീവന, ആത്മീയ പൈതൃക വർദ്ധന യജ്ഞം (പ്രസാദ്) പദ്ധതിയുടെ കീഴിലാണ് ക്ഷേത്രം വികസിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |