SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരി മരിച്ച നിലയിൽ, രണ്ടുദിവസമായി വിവരമില്ലായിരുന്നുവെന്ന് കുടുംബം

Increase Font Size Decrease Font Size Print Page
found-dead

തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷാണ് മരിച്ചത്. ശാസ്‌തമംഗലം എസ് പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ജീവനക്കാരിയായിരുന്ന അലിഷയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസമായി ഇവരെ സംബന്ധിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

TAGS: SP FORT, THIRUVANANTHAPURAM, ALISHA GANESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY