കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ ചക്കരക്കല്ല് 'സുഖത"യിൽ പി.വി രവീന്ദ്രൻ (റിട്ട. കെൽട്രോൺ - 73) നിര്യാതനായി. പരേതരായ പി.വി. കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ. പർവ്വതിയുടെയും മകനാണ്. ഭാര്യ: ജ്യോത്സ്ന (റിട്ട. അദ്ധ്യാപിക, എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: അഡ്വ. ഇംഗിത, ശൃംഗിത (ദുബായ്). മരുമക്കൾ: പി. സുമേഷ് (ബിസിനസ്), അർജുൻ (ദുബായ്). മറ്റുസഹോദരങ്ങൾ: പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |