മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് ആന്റണി വർഗീസ് നായകനാവുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം കാട്ടാളൻ സെപ്തംബർ 29ന് തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിക്കും. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെ ഒൻപതു ദിവസത്തെ ചിത്രീകരണം ആണ് തായ്‌ലൻഡിൽ നടക്കുക. ആന്റണി വർഗീസ്, ജഗദീഷ്, കബീർ ദുഹാൻസിംഗ് തുടങ്ങിയവർ പങ്കെടുക്കുന്ന സീനുകൾ ചിത്രീകരിക്കും. തുടർന്ന് കേരളത്തിലേക്ക് ഷിഫ്ട് ചെയ്യും. 100 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്ന കാട്ടാളനിൽ നായികയായി എത്തുന്നത് രജിഷ വിജയനാണ്. സംഗീതം ഒരുക്കുന്നത് കാന്താരയുടെ സംഗീത സംവിധായകനായ അജനീഷ് ലോക‌്‌നാഥാണ്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻസിംഗ് എന്നിവരോടൊപ്പം ജഗദീഷ്, സിദ്ദിഖ്, ആൻസൺപോൾ, രാജ് കിരൺദാസ്, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, ബോളിവുഡ് ചിത്രം 'കിൽ" താരം പാർത്ഥ് തിവാരിയും അണിനിരക്കുന്നു. ഉണ്ണി ആർ. ആണ് രചന.
ഓങ് - ബാക്ക് 2, ബാഹുബലി - 2, കൺക്ളൂഷൻ, ജവാൻ, ബാഗി -2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങി ശ്രദ്ധേയ സിനിമകൾക്ക് ആക്‌ഷൻ ഒരുക്കിയ ലോക പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, ഛായാഗ്രഹണം രണദിവെ, ശബ്ദലേഖനം എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ സുനിൽദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ ഡിപിൻദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജുമാന ഷെരീഫ്, മേക്കപ്പ് റോണാക്സ് സേവ്യർ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |