തിരൂർ : മംഗലം വള്ളത്തോൾ എ. യു.പി സ്കൂളിൽ ജെ.ആർ.സി കേഡറ്റുകളായി പ്രവേശനം നേടിയ കുട്ടികളുടെ സ്കാർഫിംഗ് സെറിമണി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സബ്ന നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കാരാട്ട് ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ.എസ് നൻസാർ, ടി.ഉവൈസ്
, കെ. ലിനിൻ, രാജേഷ് കുമാർ ക്ലാസ്സെടുത്തു.എം.ടി.എ പ്രസിഡന്റ് രാഗി കൃഷ്ണ, സുലൈമാൻ, ആദിൽ മംഗലം, സബ്ന ശശി, സി.പി റഷീദ, കെ.കെ റംല എന്നിവർ ആശംസകളർപ്പിച്ചു.
പ്രധാനാധ്യാപകൻ പ്രകാശ് കുമാർ പറമ്പത്ത് സ്വാഗതവും കെ.പി നസീബ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |