പത്തനംതിട്ട : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം(വെളള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) പരിവർത്തനം ചെയ്യുന്നതിനുളള അപേക്ഷ ഒക്ടോബർ 20 വരെ ഓൺലൈനായി സ്വീകരിക്കും. അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിവിൽ സപ്ലൈസ് വകുപ്പിന്റെ സിറ്റിസൺ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 04682222612.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |