ന്യൂഡൽഹി: ഹൈദരാബാദിലെ മലയാളി കുടുംബങ്ങളുടെ പ്രമുഖ കൂട്ടായ്മയായ ആത്മ മലയാളി സേവാ സമിതിയുടെ പതിമൂന്നാമത് ഓണാഘോഷം സെപ്റ്റംബർ 28 ഞായറാഴ്ച ഉച്ചക്ക് 2.30 ആരംഭിക്കും.
ഹൈദരാബാദ് ബോവെൻപള്ളി എം. എം. ആർ. ഗാർഡൻസിൽ വച്ച് നടക്കുന്ന ആഘോഷം പ്രമുഖ വ്യവസായിയും, ലോക കേരള സഭ അംഗവും, വേൾഡ് മലയാളി കൌൺസിൽ വൈസ് ചെയർമാനുമായ സുരേന്ദ്രൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം ശിവദാസൻ മാരാരുടെ നേതൃത്വത്തിൽ ഉള്ള പാണ്ടിമേളം, പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീ. മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, ആത്മ വനിത വിഭാഗത്തിന്റെ തിരുവാതിര കളി തുടങ്ങിയ വിവിധ ഇനം കലാപരിപാടികളും ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടി ഏർപ്പെടുത്തിയിട്ടുണ്ട് എന്ന്
ആത്മ മലയാളി സേവാ സമിതിയുടെ പ്രസിഡന്റ് ശ്രീ. കമലാക്ഷ കുറുപ്പ്, ജനറൽ സെക്രട്ടറി ശ്രീ അജയ് കുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |